കല്‍പ്പറ്റ: വയനാട്ടിൽ വീട്ടിലേക്ക് പോകുകയായിരുന്ന ആളെ കാട്ടാന ആക്രമിച്ചു. നൂൽപ്പുഴ മാലക്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ വാസുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കനാൽ കടന്നെത്തിയ കാട്ടാന വാസുവിനെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വാസുവിനെ സുല്‍ത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.