കോഴിക്കോട്:കല്യാണ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പയ്യോളി മരച്ചാലിൽ സിറാജ് (40) ആണ് മരിച്ചത്.
അയൽ വാസിയുടെ കല്യാണത്തിന് ഉച്ച ഭക്ഷണം വിളമ്പുകയായിരുന്നു സിറാജ്. അതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ മറവ് ചെയ്തു.