കോഴിക്കോട്: സമസ്തയുടെ കാരണം കാണിക്കല്‍ നോട്ടീസിന് നദ് വി മറുപടി നല്കി. സമസ്ത നേതൃത്വത്തെയും സുപ്രഭാതം പത്രത്തേയും വിമര്‍ശിച്ചതിനാണ് കേന്ദ്ര മുശാവറാ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വിയോട് സമസ്ത നേതൃത്വം വിശദീകരണം ചോദിച്ചത്.
അച്ചടക്ക ലംഘനം നടത്തിയതിലുള്ള വിശദീകരണം അടുത്ത മുശാവറാ യോഗത്തില്‍ നല്‍കാമെന്നാണ് അദ്ദേഹം മറുപടിയിൽ പറഞ്ഞിരികുന്നത്. ഇത് സംബന്ധിച്ചു സമസ്ത ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് വളരെ പ്രസക്തമാണ്.
കേന്ദ്ര മുശാവറാ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വിയോട് വിശദീകരണം ചോദിച്ചതില്‍ സമസ്തയിലെ ലീഗ് അനുകൂല നേതാക്കളും മുസ്ലീം ലീഗും കടുത്ത അതൃപ്തിയിലാണ്. സംഘടനയില്‍ ചിലര്‍ ഇടതുപക്ഷത്തോട് അടുക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി തന്നെ രംഗത്തെത്തിയതോടെ ഇ.കെ. വിഭാഗം സമസ്തയില്‍ വിഭാഗീയത രൂക്ഷമായിരുന്നു.



