കോഴിക്കോട്: ബീവറേജസ് കോര്പറേഷന് ജീവനക്കാരൻ രാമനാട്ടുകര സ്വദേശി ശശികുമാര്‍(56) ആത്മഹത്യചെയ്തു. വ്യാഴാഴ്ച വൈകിട്ട് വീട്ടിലെ മരത്തിലാണ് ശശികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് പാവമണി റോഡിലെ ബീവറേജസ് ഔട്ട്ലെറ്റില് എല്‍ഡി ക്ലര്ക്കയി ചെയ്തു വരികയായിരുന്നു. ഒന്‍പത് മാസമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തിലാണ് ശശികുമാർ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ബോണസ് ഇനത്തിൽ തന്നെ ഒരു ലക്ഷം രൂപയോളം ലഭിക്കാനുണ്ടായിരുന്നതായി കുടുംബം പറഞ്ഞു.



