ലക്നോ: ഗർഭസ്ഥ കുഞ്ഞിന്റെ ലിംഗം അറിയാന്‍ ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറിയ ഭർത്താവിന് ജീവപര്യന്തം. യു പിയിലെ ബറേലി ബുദൗന്‍ സിവില്‍ ലൈന്‍ ഏരിയയിലാണ് സംഭവം.
2020 ൽ നടന്ന സംഭവത്തിലാണ് കേസ് നടന്നിരുന്നത്. എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി കുഞ്ഞിന്റെ ലിംഗനിർണയം നടത്താനാണ് ഭർത്താവ് ശ്രമിച്ചിരുന്നത് അഞ്ച് പെൺ കുട്ടികളുള്ള ഇവർക്ക് വീണ്ടും പെൺകുഞ്ഞാണ് ജനിക്കാൻപോകുന്നതെന്ന് ജോത്സ്യൻ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രതി അരിവാൾ ഉപയോഗിച്ച് ഭാര്യയുടെ വയറ് കീറുകയത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ വയറ്റിലുണ്ടായിരുന്ന ആണ്‍കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.



