ലക്നോ: ആശുപത്രികളിലെ തീപ്പിടുത്തം തുടർ കഥയാവുന്നു. ഇന്ന് ഉത്തര്‍പ്രദേശിലെ ബാഗ്പഥിലുള്ള ആശുപത്രിയിലാണ് വന്‍ തീപിടിത്തമുണ്ടായത്. ബറൗത്ത് നഗരത്തിലെ ആസ്ത ആശുപത്രിയിലാണ് ഇന്ന് പുലര്‍ച്ചെ തീ പടര്‍ന്നത്. ആശുപത്രിയിൽനിന്നും 12 രോഗികളെ പുറത്തെത്തിച്ചു.
രക്ഷാപ്രവര്ത്തഞങ്ങൾ തുടരുകയാണെന്നാണ് വിവരം. അഗ്നി ശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
ആളപായമൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.