18.6 C
Saudi Arabia
Wednesday, February 25, 2026
spot_img

പറഞ്ഞതൊന്നും ഓർമ്മയില്ല; ക്രൈം​ബ്രാ​ഞ്ചി​ന് മുന്നിൽ അനിമോൻ

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ കോ​ഴ ആ​രോ​പ​ണ​ വിവാദത്തിൽ  ബാറുടമ സം​ഘ​ട​ന​യു​ടെ  വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​മോൻ  ക്രൈം​ബ്രാ​ഞ്ചി​ന് ന​ൽ​കി​യ മൊ​ഴി പു​റ​ത്ത്. പ​ണം പി​രി​ക്കാ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്റിന്റെ  സ​മ്മ​ര്‍​ദ്ദം ഉണ്ടായിരുന്നു. കെ​ട്ടി​ടം വാ​ങ്ങുന്നതിന്  ഇ​ടു​ക്കി​യി​ല്‍ നി​ന്ന് 50 ല​ക്ഷം രൂ​പയാണ്  പി​രി​ക്കേണ്ടിയിരുന്നത്.

പി​രി​വ് ഉദ്ദേശിച്ച രീതിയിൽ ന​ട​ക്കാ​ത്ത​തി​നാ​ൽ ത​ന്‍റെ നേ​രെ വി​മ​ർ​ശ​നം ഉ​ണ്ടാ​യി. ആ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ് ശ​ബ്ദ​രേ​ഖ ഗ്രൂ​പ്പി​ലി​ട്ട​തെ​ന്നും അ​നി​മോ​ൻ പ​റ​യു​ന്നു. അ​ന്ന്  പ​റ​ഞ്ഞ​ത് എന്താണെന്ന്   ഇ​പ്പോ​ൾ ഓ​ർ​മ്മ​യി​ല്ല. 45 പേ​രു​ള്ള ഗ്രൂ​പ്പി​ലാ​ണ് ശ​ബ്ദ​രേ​യ​യി​ട്ട​ത്.  പ​ണം ന​ൽ​കാ​ൻ  ​ഗ്രൂപ്പി​ൽ പ​ല​ർ​ക്കും താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.

അ​ങ്ങ​നെ​യാ​കാം ഓ​ഡി​യോ പു​റ​ത്ത് പോ​യ​തെ​ന്നും സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായ അ​നി​മോ​ൻ ക്രൈം ​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി. കോ​ഴ ന​ല്‍​കാ​നായി​രു​ന്നി​ല്ല പ​ണ​മെ​ന്നും മൊ​ഴി​യി​ലു​ണ്ട്. രാ​വി​ലെ 11 ന് ​ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ മൂ​ന്ന​ര വ​രെ നീ​ണ്ടു.

കു​റ​വി​ല​ങ്ങാ​ട്ടു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ വെച്ചാണ്  അ​നി​മോ​നിൽ നിന്നും                        ക്രൈം​ബ്രാ​ഞ്ച് മൊ​ഴി എ​ടു​ത്ത​ത്. അ​നി​മോ​ന്‍ ശ​ബ്ദം സ​ന്ദേ​ശം കൈമാറിയ  വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ലെ  മു​ഴു​വ​ൻ പേ​രെ​യും ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെയ്യാനുള്ള സാധ്യത കൂടുതലാണ്

Related Articles

- Advertisement -spot_img

Latest Articles