ചങ്ങനാശേരി ഫാത്തിമ പൂരം തോട്ടുപറമ്പിൽ വീട്ടിൽ അഫ്സൽ സിയാദ് (കുക്കു 22), കുറിച്ചി എസ്.പുരം ചാലുമാട്ടുതറ വീട്ടിൽ അരുൺ ദാസ് (25), ചങ്ങനാശേരി പെരുന്ന നടുതലമുറി പറമ്പിൽ വീട്ടിൽ ബിലാൽ മജീദ് (24),എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 9 മണിക്ക് മാതാപിതാക്കൾക്കൊപ്പം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ അരുൺ ദാസ് ആക്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മാതാപിതാക്കൾക്ക് നേരെ ബിലാൽ പെപ്പർ സ്പ്രേ അടിക്കുകയുമായിരുന്നു.
മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അഫ്സലിന് തൃക്കൊടിത്താനം സ്റ്റേഷനിലുംഅരുൺ ദാസിന് ചിങ്ങവനം പോലീസ് സ്റ്റേഷനിലും, ബിലാലിന് ചങ്ങനാശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലും, കേസുകൾ നിലവിലുണ്ട്.