ജുബൈൽ: ജുബൈലിലെ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്ന പ്രേമരാജൻ (64) നാട്ടിൽ മരണപ്പെട്ടു. അസുഖം ബാധിച്ച കാരണം കുറച്ചു ദിവസമായി മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലായിരുന്ന പ്രേമരാജൻ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. കണ്ണൂർ ചൊവ്വ സ്വദേശിയായിരുന്നു. ദീർഘകാലം ജുബൈലിൽ താമസിച്ചിരുന്ന പ്രേമരാജൻ ജുബൈലിലെ സാംസ്കാരിക കൂട്ടായ്മയായ ജുവയുടെ വൈസ് പ്രസിഡന്റ്, നവോദയ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ സീന, മകൻ പ്രസിൻ മകൾ പ്രിംന .