റിയാദ്: ജി 20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് കോഓർഡിനേഷൻ ഓഫീസ് ടു കോംബാറ്റ് ഡെസർട്ടിഫിക്കേഷൻ (യുഎൻസിസിഡി) പദ്ധതിയുടെ ഡയറക്റ്റർ മുരളി തുമ്മാരുകുടി ജൂൺ ഒന്നിന് റിയാദിൽ എത്തും. ലോക പരിസ്ഥിതി ദിനത്തിൽ ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ സൗദി അറേബ്യയിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിൽ എത്തുന്നത്. ജൂൺ ഒന്നുമുതൽ ആറുവരെ റിയാദിൽ ഉണ്ടാകും.
2022ൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ രക്ഷാധികാരത്തിൽ റിയാദിൽ നടന്ന ഗ്രീനിംഗ് അറേബ്യ -2022ൽ വിഷയാവതരണം നടത്താൻ അദ്ദേഹം റിയാദിൽ എത്തിയിരുന്നു.
https://www.facebook.com/share/p/jEumyY9mfUZJ4D4e/?mibextid=oFDknk