41.6 C
Saudi Arabia
Friday, August 22, 2025
spot_img

സൗദിയിൽ റോഡ് അപകടമരണ നിരക്കിൽ വൻ കുറവ്.

ജിദ്ദ:സൗദിയിൽ അപകടമരണനിരക്ക് ഗണ്യമായി കുറഞ്ഞതായി റോഡ് സുരക്ഷ സമിതി ചെയർമാൻ ഫഹദ് അൽ ജലാജിൽ പറഞ്ഞു. അപകട മരണനിരക്കിൽ 50 ശതമാനത്തിന്റെയും പരിക്കുകളുടെ കാര്യത്തിൽ 35 ശതമാനത്തിന്റെയും കുറവുണ്ടായതായി ലോക ആരോഗ്യ സംഘടനയുടെ 2023 ലെ റിപ്പോർട്ട് ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

റോഡുകളുടെ ഉയർന്ന ഗുണനിലവാരവും റോഡ് സുരക്ഷയിലും സാങ്കേതിക ആരോഗ്യ മേഖലകളിലും ജനങ്ങൾ കൂടുതൽ ശ്രദ്ധ കൊടുത്തത് കൊണ്ടുമാണ് അപകട മരണ നിരക്കുകൾ കുറക്കാൻ സാധിച്ചത്.
2030 ഓടെ അപകട മരണങ്ങൾ 50 ശതമാനം കുറക്കണമെന്ന ഐക്യ രാഷ്ട്ര സഭയുടെ ആക്ഷൻ പ്ലാൻ 2023ൽ തന്നെ സൗദിക്ക് നേടാൻ സാധിച്ചുവെന്ന് അൽ ജലാജിൽ പറഞ്ഞു.
റോഡ് അപകടങ്ങളും മരണങ്ങളും കുറക്കുന്നതിന്നു രാജ്യം നടത്തിയ ശ്രമങ്ങൾ ലക്ഷ്യം കണ്ടു എന്നാണ് മനസ്സിലാകുന്നത്. 2016ൽ 9311 അപകട മരണങ്ങൾ നടന്നുവെങ്കിൽ 2021ലത് 6651ആയി കുറഞ്ഞിട്ടുണ്ടെന്ന് ലോക ആരോഗ്യ സംഘടന പറയുന്നു.

Related Articles

- Advertisement -spot_img

Latest Articles