22.6 C
Saudi Arabia
Thursday, October 9, 2025
spot_img

മസ്കറ്റിൽ നിന്നും കൂടുതൽ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്

മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. ജൂ​ണ്‍ ര​ണ്ട്, നാ​ല്, ആ​റ് തീയതികളി​ലെ കോ​ഴി​ക്കോ​ട് -മ​സ്‌​ക്റ്റ് വി​മാ​ന​വും ജൂ​ണ്‍ മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് തീയതികളി​ലെ മ​സ്‌​ക​റ്റ് – കോ​ഴി​ക്കോ​ട് സ​ര്‍​വീ​സു​ക​ളുമാണ് റ​ദ്ദാ​ക്കിയത്.

ജൂ​ണ്‍ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് തീയതികളി​ലെ ക​ണ്ണൂ​ര്‍ മ​സ്‌​ക​റ്റ്, മ​സ്‌​ക​റ്റ് – ക​ണ്ണൂ​ര്‍ സ​ര്‍​വീ​സു​ക​ളും ഉണ്ടായിരിക്കുന്നതല്ല. ഇ​തേ​ദി​വ​സ​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം – മ​സ്‌​ക​റ്റ് സ​ര്‍​വീ​സു​ക​ളും എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് റ​ദ്ദാ​ക്കി.

മെയ് 29 മു​ത​ല്‍ ജൂ​ണ്‍ ഒ​ന്നു​വ​രെ​യു​ള്ള പല  സ​ര്‍​വീ​സു​ക​ളും  എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് നേ​ര​ത്തെ റ​ദ്ദാ​ക്കി​യി​രു​ന്നു. മ​സ്‌​ക​റ്റി​ല്‍ നി​ന്നു​ള്ള സ​ർ​വീ​സു​ക​ളാ​ണ് ഓ​പ്പ​റേ​ഷ​ണ​ല്‍ കാ​ര​ണ​ങ്ങ​ള്‍​ക്കൊ​ണ്ട് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് റ​ദ്ദാ​ക്കി​യ​ത്.

Related Articles

- Advertisement -spot_img

Latest Articles