റിയാദ് : ആരോഗ്യ മന്ത്രാലയത്തിൻ്റെ നീർദ്ദേശ പ്രകാരമുള്ള വാക്സിനുകൾ എടുക്കാത്തവരുടെ ഹജ്ജ് റിസർവേഷൻ റദ്ദാക്കുമെന്ന് ഹജ്ജ് മന്ത്രാലയം.
ഹജ്ജിന് രജിസ്റ്റർ ചെയ്ത മുഴുവൻ പേരും ആരോഗ്യ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ദുൽഖഅദ് 25 ന് (ജൂൺ 2) മുമ്പ് ആരോഗ്യ മന്ത്രാലയത്തത്തിന്റെ സേഹാത്തി ആപ്പിൽ വാക്സിൻ, പ്രത്യേകിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മെനിഞ്ചൈറ്റിസ് വാക്സിൻ ലഭിച്ചതായി അടയപ്പെടുത്തിയിട്ടില്ലെങ്കിൽ പെർമിഷൻ റദ്ദാക്കപ്പെട്ടേക്കാമെന്ന് ആഭ്യന്തര ഹജ്ജിനായി രജിസ്റ്റർ ചെയ്തവർക്ക് ഹജ്ജ് മന്ത്രാലയം അയച്ച എസ് എം എസ് മെസേജിൽ പറയുന്നു.
വികസിപ്പിച്ച കോവിഡ്-19 വാക്‌സിൻ്റെ ഒരു ഡോസ്, ഈ വർഷം എടുത്ത ഇൻഫ്ലുവൻസ വാക്സിൻ, അഞ്ച് വർഷത്തിനിടെ നൽകിയ മെനിഞ്ചൈറ്റിസ് വാക്സിൻ എന്നിവയാണ് ആഭ്യന്തര തീർത്ഥാടകർ എടുക്കേണ്ട വാക്സിനുകൾ. സേഹാത്തി ആപ്പ് വഴി തൊട്ടടുത്ത പ്രൈമറി സെന്ററുകളിൽ നിന്ന് ബുക്ക് ചെയ്ത് കുത്തിവെപ്പുകൾ എടുക്കാൻ കഴിയും.