ന്യൂഡല്‍ഹി: സ്വര്‍ണം കടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ശശി തരൂരിന്റെ പിഎ ഉൾപ്പടെ രണ്ട് പേര് കസ്റ്റഡിയിലായെന്ന് റിപ്പോർട്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് തൂരിന്റെ സഹായി ശിവകുമാര്‍ പ്രസാദും കൂട്ടാളിയും പിടിയിലായത്.
500 ഗ്രാം സ്വര്‍ണം ഇവരില്‍നിന്ന് കണ്ടെത്തിയെന്ന് കസ്റ്റംസ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബൈയില്‍നിന്നും വന്ന ഒരാളുടെ കൈയില്‍നിന്ന് സ്വര്‍ണം വാങ്ങാന്‍ എത്തിയതാണ് ഇവരെന്നാണ് വിവരം. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല



