15.8 C
Saudi Arabia
Thursday, March 26, 2026
spot_img

സ്വർണ്ണക്കടത്ത്; നിയമം അതിന്റെ വഴിക്ക് പോകട്ടെ-ശശി തരൂർ

ന്യൂഡൽഹി: സ്വർണക്കടത്തിന് ഡൽഹിയിൽ  പിടിയിലായ ശിവകുമാർ പ്രസാദ് തന്റെ മുൻ സ്റ്റാഫാണെന്ന് ശശി തരൂർ എംപി പറഞ്ഞു. വൃക്കരോഗിയും 72 വയസ്സ് പ്രായവുമുള്ള   ശിവകുമാറിനെ താൽക്കാലികമായി തന്റെ സ്റ്റാഫിൽ തുടരാൻ അനുവദിച്ചിരുന്നു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്ന് തരൂർ എക്സിൽ എഴുതി.  ശിവകുമാറിനുമേൽ ആരോപിക്കപ്പെടുന്ന ഒരു തെറ്റും അംഗീകരിക്കുന്നില്ല. ആവശ്യമായ എല്ലാ നടപടികളും അധികാരികൾക്കു സ്വീകരിക്കാം. അധികാരികളുടെ നീക്കങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും ശശി തരൂർ വ്യക്തമാക്കി.

ഡൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്തിയ കേസിൽ  പേർ ഇന്നലെയാണ്  പിടിയിലായത്.  ശിവകുമാർ പ്രസാദാണ് ശശി തരൂർ എംപിയുടെ  പി എ യാണെന്നും  യാത്രക്കാരിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണെന്നും  കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. 500 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത് പിടിച്ചെടുത്തത്.

Related Articles

- Advertisement -spot_img

Latest Articles