കോഴിക്കോട്: കോഴിക്കോട് സൗത്ത് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഒൻപത് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരമാണെന്നറിയുന്നു. മത്സ്യബന്ധന തൊഴിലാളികൾക്കാണ് മിന്നലേറ്റത്. വള്ളങ്ങൾ കരയോട് അടുപ്പിക്കുന്നവരും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട മറ്റ് ജോലികൾ ചെയ്യുന്നവർക്കുമാണ് മിന്നലേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.
പ്രദേശവാസികളായ ഷെരീഫ്, അഷ്റഫ്, അനിൽ, മനാഫ്, സുബൈർ, അബ്ദുൽ ലത്തീഫ് സലീം എന്നിവർക്കാണ് മിന്നലേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്