ബംഗുളൂരു: ലൈംഗികപീഡനക്കേസിൽ ആരോപണം നേരിട്ടത്തിന് പിന്നാലെ രാജ്യം വിട്ട ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണ മടങ്ങിയെത്തി. ജർമനിയിൽ നിന്നും ബംഗുളൂരുവിലെത്തിയ പ്രജ്വലിനെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിൽ വെച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഒരു മാസത്തിലധികമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രജ്വലിനെ പ്രത്യേക അന്വേഷണസംഘം വിമാനത്താവളത്തിൽ നിന്ന് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രജ്വലിന്റെ അറസ്റ്റിന്മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മെഡിക്കൽ പരിശോധനക്ക് ശേഷം പ്രജ്വലിനെ കോടതിയിൽ ഹാജരാക്കും
മ്യൂണിക്കിൽ നിന്നും ഇന്നലെ വൈകിട്ട് 4.30 ന് പുറപ്പെട്ട ലുഫ്താൻസ വിമാനം ഡിഎൽഎച്ച് 764 എട്ട് മണിക്കൂർ 43 മിനിറ്റ് യാത്രാസമയം എടുത്ത് അർധരാത്രി ഏകദേശം 12.50 ഓടെയാണ് ലാൻഡ് ചെയ്തത്. 20 മിനിറ്റ് വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്, ഉടനെ പ്രജ്വലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു,