റിയാദ്: ഏഷ്യൻ പ്രവാസിയെ ലൈംഗികമായി പീഡിപ്പിച്ചതിന് നാല് അറബ് പൗരന്മാർക്ക് സൗദി കോടതി ജയിൽ ശിക്ഷ വിധിച്ചു. രണ്ട് പ്രതികൾക്ക് അഞ്ച് വർഷം തടവും 100000 റിയാൽ പിഴയും ബാക്കി രണ്ട് പ്രതികൾക്ക് ഒരു വർഷം തടവും ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തലുമാണ് വിധിച്ചത്.
കടയിലിരുന്ന് പ്രതി പ്രവാസിയെ ശല്യം ചെയ്യുകയും വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രത്യേക കോടതിയിലേക്ക് കോടതിയിൽ ഹാജറാക്കുകയും ചെയ്തിരുന്നു. വിചാരണ നടപടികൾ പൂർത്തിയാക്കി അവർക്കെതിരെ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
വ്യക്തികളുടെ മാന്യതക്കും അഭിമാനത്തിനും ഭംഗം വരുന്നതും അവർക്ക് ദോഷം വരുത്തുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും കുറ്റകരമാണെന്നും ഇവയെ കർശനമായി ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ്റെ അഭിപ്രായത്തിൽ, ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് മറ്റേതെങ്കിലും വ്യക്തിയോട് ലൈംഗിക അർഥമുള്ള ഏതെങ്കിലും പ്രസ്താവന നടത്തുകയോ ആംഗ്യമോ മറ്റു പ്രവൃത്തികളോ കാണിക്കുകയോ ശരീരത്തെ ബഹുമാനത്തെയോ സ്പർശിക്കുകയോ, അല്ലെങ്കിൽ ആധുനിക സാങ്കേതിക മാർഗങ്ങൾ ഉൾപ്പെടെ ഏതെങ്കിലും വിധത്തിൽ വ്യക്തിയുടെ അഭിമാനത്തെ വൃണപ്പെടുത്തുകയോ ചെയ്താൽ അവർ കുറ്റക്കാരാണ്.
കുറ്റവാളിയുടെ ചെലവിൽ പ്രാദേശിക മാധ്യമങ്ങളിൽ വിധി പ്രസിദ്ധീകരിക്കുന്നതാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും 100,000 റിയാൽ മുതൽ 300000 റിയാൽ വരെ പിഴയും ശിക്ഷ നൽകുമെന്നും വിധിയിൽ പറഞ്ഞു,