കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യബസ് മരത്തിലിടിച്ച് 18 പേർക്ക് പരിക്കേറ്റു. മുക്കം കോഴിക്കോട് റൂട്ടിൽ ചാത്തമംഗലം താഴെ 12-ലാണ് അപകടം. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. മുക്കത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന പഴങ്ങാടി ബസാണ് അപകടത്തിൽപെട്ടത്.