34.2 C
Saudi Arabia
Monday, August 25, 2025
spot_img

ജാമ്യകാലാവധി കഴിഞ്ഞു; കേ​ജ​രി​വാ​ൾ ഇന്ന് ജയിലിലേക്ക് മടങ്ങും

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ജാമ്യത്തിലായിരുന്ന കേ​ജ​രി​വാ​ൾ ഇന്ന് ജയിലിലേക്ക് മടങ്ങും. സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാ​മ്യം അ​വ​സാ​നി​ച്ച​തി​നാ​ലാണ്  ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഇ​ന്ന് ജ​യി​ലി​ലേ​ക്ക് മ​ട​ങ്ങുന്നത് .

21 ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കേ​ജ​രി​വാ​ളി​ന് കോ​ട​തി അ​നു​വ​ദി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജാ​മ്യ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല.

വി​ചാ​ര​ണ​ക്കോ​ട​തി​യെ സ​മീ​പി​ച്ചിരുന്നെങ്കിലും  കേ​സ് മാ​റ്റി​വെക്കു​ക​യാ​യി​രു​ന്നു. കഴിഞ്ഞ മാ​ർ​ച്ച് 21നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ‍​ജ​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മേ​യ് 10നാണ്  ​ഇ​ട​ക്കാ​ല ജാ​മ്യം ലഭിച്ച കേജരിവാൾ പുരത്തിറങ്ങുന്നതും ഇന്ത്യാ മുന്നണിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുന്നതും.  ​ സു​പ്രീം​കോ​ട​തി ജൂ​ൺ ര​ണ്ടി​ന്  ജ​യി​ലി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് കേ​ജ​രി​വാ​ളി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. അതടിസ്ഥാനത്തിലാണ് കേജരിവാൾ ഇന്ന് ജയിലിലേക്ക് മടങ്ങുന്നത്.

Related Articles

- Advertisement -spot_img

Latest Articles