ന്യൂഡൽഹി: സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയും. 32 അംഗ സിക്കിം നിയമസഭയിലേക്കും 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 19നായിരുന്നു രണ്ടിടത്തും വോട്ടെടുപ്പ്. അരുണാചലിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചു. 35 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. സിക്കിമിൽ എസ്കെഎം 17 സീറ്റുകളിൽ മുന്നേറുന്നു.
സിക്കിമിൽ ഭരണകക്ഷിയായ എസ്കെഎമ്മിന് ഭരണതുടർച്ചയെന്നു വ്യക്തമായിരിക്കുകയാണ്. 32 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 17 സീറ്റാണ് വേണ്ടത്. എസ്കെഎം നിലവിൽ 17 സീറ്റുകളിൽ ഏകപക്ഷീയമായി ലീഡ് ചെയ്യുന്നുണ്ട്.