31.5 C
Saudi Arabia
Thursday, August 21, 2025
spot_img

ഫലമെത്തും മുമ്പേ കോണ്‍ഗ്രസ്സിന്റെ വിജയഗാനം

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപികുന്നതിന് മുൻപ് വിജയഗാനം  പുറത്തിറക്കി കോണ്‍ഗ്രസ്സ്.  സംസ്ഥാനത്തെ എല്ലാ യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും ഉപയോഗിക്കാന്‍ കഴിയാവുന്ന തരത്തിലാണ് വിജയഗാനം പുറത്തിറക്കിയിയത്. എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പുറത്തിറക്കിയ ഗാനം  അടുത്തിടെ ഹിറ്റായ ആവേശം സിനിമയിലെ ‘ആഹാ അർമാദം ആര്‍പ്പും അർമാദം’ എന്ന പാട്ടിന്റെ ചുവട് പിടിച്ചാണ് തെയ്യാറാക്കിയത്. അബ്ദുല്‍ ഖാദര്‍ കാക്കനാടാണ് രചന നിർവഹിച്ചത്  നിജാസ് ഇടപ്പള്ളിയും ലിജി ഫ്രാന്‍സിസും  ഗാനങ്ങൾ ആലപിച്ചു.

മോഡിയെയും എല്‍ ഡി എഫിനെയും  ശക്തമായി വിമര്‍ശിക്കുന്ന ഗാനം,  കേരളത്തിനായി യു ഡി എഫ് എം പിമാര്‍ പാര്‍ലിമെന്റിൽ  അണിനിരക്കും എന്ന് പറയുന്നു. രാഹുല്‍ ഗാന്ധിക്കും കെ സുധാകരനും വി ഡി സതീശനും രമേശ് ചെന്നിത്തലക്കും അഭിവാദ്യങ്ങൾ അറിയിക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles