ന്യൂഡല്‍ഹി: ഭാരതത്തിന്റെ ഭാവിചിത്രം തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. ലോകം ഉറ്റുനോക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളും ശേഷം ഇലെക്ട്രോണിക് മെഷീനിലെ വോട്ടുകാളുമാണ് എണ്ണുക. തുടക്കത്തിൽ തന്നെ സാധ്യതകൾ മനസ്സിലാക്കാൻ സാധിക്കും.
വോട്ടെണ്ണൽ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം നേതാക്കൾ തെരെഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. ആശങ്ക വേണ്ടെന്നും എല്ലാം സുതാര്യമെന്ന് കമ്മീഷൻ പറയുമ്പോഴും സഖ്യം നേതാക്കൾക്ക് ആശങ്ക മാറുന്നില്ല. വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കുമെന്നറിയുന്നു. സഖ്യത്തിനെതിരെ ബി ജെ പി നൽകിയ പരാതിയിലും വിശദീകരണം ഉണ്ടാവും.
എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആവേശത്തിലാണ് ബി ജെ പി കേന്ദ്രങ്ങൾ. ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്നുമാണ് ഭൂരിപക്ഷം സര്‍വേകളും പ്രവചിച്ചത്. അതേസമയം എക്സിറ്റ് പോൾ അല്ല, മോദി പോൾ ആണ് നടന്നത് എന്നായിരുന്നു രാഹുൽ ഗാന്ധി പ്രതികരിച്ചത്. കൃത്യമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഇന്ത്യാസഖ്യം അധികാര്യത്തിലെത്തുമെന്നും നേതാക്കൾ ഉറപ്പ് പറയുന്നു.