ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ 64 കോടി വ്യക്തികൾ സമ്മതിദാന അവകാശം നിർവഹിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്. ജനങ്ങള്‍ ഉത്സാഹത്തോടെ വോട്ട് ചെയ്തതിന്റെ തെളിവാണിതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലം ചരിത്രപരമായിരുന്നു. രാജ്യത്ത് സമാധാനപരമായ അന്തരീക്ഷത്തിലൂടെയാണ് തെരെഞ്ഞെടുപ്പ് നടന്നത്. മണിപ്പൂരില്‍ അടക്കം സമാധാനപരമായി വോട്ടിംഗ് പൂര്‍ത്തിയാക്കാൻ സാധിച്ചു. ഒറ്റപ്പെട്ട ചില അക്രമസംഭവങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കാലത്ത് റിപ്പോർട്ട് ചൈതത്. 31.2 കോടി സ്ത്രീകളാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.
തെരെഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് 495 പരാതികളാണ് ലഭിച്ചത്. അതിൽ 90 ശതമാനവും പരിഹരിച്ചു. പരാതികളില്‍ നോട്ടീസ് നല്കി. യാതൊരു പക്ഷപാതിത്വവും കാണിക്കാതെ ഉന്നത നേതാക്കള്‍ ഉൾപ്പടെ എല്ലാവർക്കെതിരെയും കേസെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന ചില ആരോപണങ്ങള്‍ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 24 മണിക്കൂറും സിസിടിവി നിരീക്ഷണവും നിരീക്ഷകരുടെ പൂർണ്ണ സാന്നിധ്യവും ഉണ്ടായിരിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മൂന്ന് തലത്തില്‍ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് ജമ്മു കാഷ്മീരില്‍ രേഖപ്പെടുത്തിയത്. അവിടം നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.