കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര, കോഴിക്കോട് ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന ജെ ഡി ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വെള്ളിമാടുകുന്ന് പരിസരത്തും വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂൾ പരിസരത്തുമാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മുതല്‍ ബുധനാഴ്ച രാവിലെ 10 വരെയാണ് നിരോധനാജ്ഞ. സീനിയര്‍ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിക്ക് തുടങ്ങും. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളുമാണ് ആദ്യം എണ്ണുക.