40.4 C
Saudi Arabia
Sunday, August 24, 2025
spot_img

മായിൻകുട്ടിക്ക് മൈത്രി ജിദ്ദ യാത്രയയപ്പ് നൽകി

ജിദ്ദ : കാൽ നൂറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹ്യ – ജീവ കാരുണ്യ രംഗത്തു സജീവ സാനിധ്യവുമായ മലയാളം ന്യൂസ്‌ എഡിറ്റർ ശ്രീ. മായിൻകുട്ടിക്ക് മൈത്രി ജിദ്ദ യാത്രയയപ്പ് നൽകി.

ചടങ്ങിൽ മൈത്രി ജനറൽ സെക്രട്ടറി ശ്രീ. നവാസ് തങ്ങൾ ബാവ സ്വാഗതം പറഞ്ഞു. കൾച്ചറൽ സെക്രട്ടറി ശ്രീമതി. പ്രിയ റിയാസ് ബൊക്കെ നൽകി സ്വീകരിച്ചു.
പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അദ്ധ്യക്ഷനായിരുന്നു. ട്രെഷറർ ശ്രീ. ഷരീഫ് അറക്കൽ മൈത്രിയുടെ ഉപഹാരം സമ്മാനിച്ചു.

മീഡിയ ഫോറം പ്രസിഡന്റ്‌ ശ്രീ കബീർ കൊണ്ടോട്ടി മീഡിയ ഫോറം ജനറൽ സെക്രട്ടറികൂടിയായ മൈത്രി അംഗം ശ്രീ. ബിജുരാജ്‌ രാമന്തളി, സീനിയർ അംഗങ്ങളായ സർവ്വ ശ്രീ. ഖാലിദ് പാളയാട്ട്, സന്തോഷ്‌ കടമ്മനിട്ട,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.മൈത്രി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ റിയാസ് കള്ളിയത്ത്, അബ്ദുറഹ്മാൻ പുലപ്പാടി, സിയാദ് അബ്ദുള്ള(PRO ),വീരാൻ ബാവ, അജിത് കുമാർ, കിരൺ കലാനി(ജോയിന്റ് സെക്രട്ടറി ),പ്രേംകുമാർ, സിജിപ്രേം, വനിത കമ്മിറ്റി ഭാരവാഹികൾ ആയ ബർകത് ഷരീഫ്, മുംതാസ് അബ്ദുറഹ്മാൻ, മോളി സുൽഫിക്കർ, അനീസ നവാസ് എന്നിവർ സന്നിഹിതരായിരുന്നു.ട്രെഷറർ ശ്രീ. ഷരീഫ് അറക്കൽ നന്ദി രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles