തിരുവനന്തപുരം: ലോക്സഭാ തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. ഫലനങ്ങൾ 8.30 ഓടെ ഫലങ്ങൾ അറിഞ്ഞു തുടങ്ങും.പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളും ഇതിൽ പെടുന്നു. അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.
എക്സിറ്റ് പോൾ പ്രവചനങ്ങൾ നൽകിയ ആത്മ വിശ്വാസത്തിൽ ബി ജെ പി നേതൃത്വവും അണികളും വലിയ പ്രതീക്ഷയോടെയാണ് ഫലങ്ങളെ കാത്തിരിക്കുന്നത്. ജനങ്ങൾ നൽകിയ വലിയ പിന്തുണ തെരെഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യമുന്നണിയും. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന ഫലങ്ങൾ മിനിറ്റുകൾക്കകം പുറത്തുവരും.