ന്യൂദല്‍ഹി: രാഹുല്‍ പറഞ്ഞത് ശരിയാകുമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ വ്യക്തമാക്കുന്നു. എക്‌സിറ്റ് പോളുകളില്‍ ബി.ജെ.പിക്ക് സമ്പൂര്‍ണ വിജയം പ്രവചിച്ച എക്‌സിറ്റ് പോളുകളുടെ വഴിക്കല്ല യാഥാര്‍ഥ്യം പോകുന്നത്. ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യവും ഏതാണ്ട് ഒരുപോലെ മുന്നേറുകയാണ്.
രാജ്യത്ത് ഭരണമാറ്റമുണ്ടാകുമോ എന്ന് പറയാറായിട്ടില്ലെങ്കിലും ശക്തമായ പ്രതിപക്ഷമുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് സൂചനകള്‍. ബി.ജെ.പിയെ ഏറ്റവുമധികം ഞെട്ടിക്കുന്നത് വാരാണസിയില്‍ മോഡി പിന്നിലായതാണ്. ഇവിടെ മോഡി പരാജയപ്പെടുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ ഒരു ഘട്ടത്തിലെങ്കിലും മോഡി പിന്നിലാകുന്നത് ബി.ജെ.പിക്ക് ഉള്‍ക്കൊള്ളനാകില്ല.
ഉത്തര്‍പ്രദേശില്‍ മുസ്ലിം വോട്ടുകള്‍ ഒറ്റക്കെട്ടായി സമാജ്‌വാദി പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലുകള്‍ ശരിവെക്കുന്ന തരത്തിലാണ് ഫലസൂചനകള്‍ പോകുന്നത്. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഇവിടെ പലേടത്തും മുന്നിലാണ്. മുപ്പത്തഞ്ചോളം സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി മുന്നിലുള്ളത്.