തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അപ്രതീക്ഷിത മുന്നേറ്റത്തിനൊരുങ്ങുന്നു. തൃശൂരില്‍ സുരേഷ് ഗോപി വിജയം ഉറപ്പിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് നാലായിരത്തിനടുത്ത് വോട്ടുകള്‍ക്ക് മുന്നിലെത്തിയ രാജീവ് ചന്ദ്രശേഖറും പ്രതീക്ഷ ഉയര്‍ത്തുന്നു. ആലത്തൂരില്‍ മാത്രമാണ് ഇടതുമുന്നണിക്ക് ആശ്വാസ ജയസൂചന. 17 ഇടത്ത് യു.ഡി.എഫ് മുന്നേറ്റം.
ആലത്തൂരില്‍ പതിനായിരത്തോളം വോട്ടിന് മന്ത്രി കെ. രാധാകൃഷ്ണന്‍ മുന്നിലാണ്. രമ്യഹരിദാസിന് ഇനി ഓടിയെത്താനാകുമോ എന്നറിയാന്‍ രണ്ട് റൗണ്ട് കൂടി കഴിയണം. തിരുവനന്തപുരത്ത് രീജീവ് മുന്നിലാണെങ്കിലും മാറി മറിയാന്‍ സാധ്യതയുണ്ട്. സമാനമായ അവസ്ഥ മുമ്പും ശശി തരൂര്‍ അനുഭവിച്ചിട്ടുള്ളതാണ്. അവസാന റൗണ്ടുകളില്‍ അടിച്ചുകയറിയായിരുന്നു കഴിഞ്ഞ തവണ ശശിയുടെ വിജയം.
17 ഇടങ്ങളില്‍ യു.ഡി.എഫ് മികച്ച വിജയത്തിലേക്ക് നീങ്ങുകയാണ്. ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി തുടങ്ങിയവര്‍ സുരക്ഷിതരായിക്കഴിഞ്ഞു. കൊല്ലത്ത് പ്രേമചന്ദ്രനും വിജയമുറപ്പിച്ചു.