കോഴിക്കോട് : വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ, കേരളത്തിൽ ബി ജെ പി – കോൺഗ്രസ് വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന ആരോപണത്തിന് ബലം കൂടുന്നു. 140 നിയമസഭാ മണ്ഡലങ്ങളിൽ ഒരെണ്ണത്തിൽ പോലും വിജയിക്കാൻ കഴിയാത്ത ബി ജെ പി ഇരുപത് ലോക സഭാ മണ്ഡലങ്ങളിൽ രണ്ടണ്ണത്തിൽ ലീഡ് തുടരുകയാണ്.
തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ, ശ്രദ്ധ കേന്ദ്രമായ തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം കാൽ ലക്ഷത്തിനടുത്താണ്. എന്നാൽ അവിടെത്തെ കോൺഗ്രസ് സ്ഥാനാർഥിയായ കെ മുരളിധരന് ലക്ഷം വോട്ട് പോലും ഇതുവരെയും പിടിക്കാൻ കഴിഞ്ഞിട്ടില്ല. തിരുവനതപുരത്തെ ബി ജി പി സ്ഥനാർത്ഥി രാജീവ് ചന്ദ്രശേഖരൻ 5000 വോട്ടിനാണ് മുന്നിട്ട് നിൽക്കുന്നത്.
രണ്ടിടങ്ങളിലും കോൺഗ്രസ് വോട്ടുകൾ ബി ജെ പി ക്ക് നൽകി ബാക്കി 18 സീറ്റുകളിലും ബി ജി പി യുടെ വോട്ടുകൾ കോൺഗ്രസ് വാങ്ങിയതിനാലാണ് കോൺഗ്രസിന് വലിയ മുന്നേറ്റം സാധ്യമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കറുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ രഹസ്യചർച്ച നടത്തിയത് വിവാദമായിരുന്നു. പ്രകാശ് ജാവഡേക്കറുമായി നടത്തിയത് രാഷ്ട്രീയ ചർച്ചയല്ലെന്ന് ഇ.പി ജയരാജൻ വാദിച്ചിരുന്നു. ജയരാജൻ പ്രകാശ് ജാവ്ദേക്കർ കൂടി കാഴ്ച്ച കത്തിച്ചു നിർത്തി കോൺഗ്രസ് നേട്ടം കൊയ്യുകയായിരുന്നു എന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്.
അന്തിമ ഫലം എതിരായാൽ കെ മുരളീധരനും ശശി തരൂരും എങ്ങെനെ പ്രതികരിക്കുമെന്ന് അറിയാൻ കാത്തിരിക്കയാണ് കേരളം.