തിരുവനന്തപുരം: തലസ്ഥാനത്ത് ശശി തരൂര്‍ തിരിച്ചുവരുന്നു. ഒരു ഘട്ടത്തില്‍ രാജീവ് ചന്ദ്രശേഖര്‍ മുന്നേറിയ മണ്ഡലത്തില്‍ ശശി തരൂര്‍ പതുക്കെ ലീഡ് നേടുകയാണ്. ഇപ്പോള്‍ നാലായിരത്തിലധികം വോട്ടിന്റെ ലീഡിന് തരൂര്‍ മുന്നിലാണ്. ബി.ജെ.പിയുടെ വിജയപ്രതീക്ഷകള്‍ ഇതോടെ മങ്ങി.
അവസാന നിമിഷത്തില്‍ വോട്ടുനില മാറിമറിഞ്ഞ് തരൂര്‍ വിജയത്തിലേത്ത് നീങ്ങുന്നത് ഇതാദ്യമല്ല. 2014 ലും ഇതായിരുന്നു സ്ഥിതി. യു.ഡി.എഫ് മണ്ഡലങ്ങളും മുസ്്‌ലിം വോട്ടുകളും നിര്‍ണായകമായ സ്ഥലങ്ങളിലാണ് തരൂരിന് മുന്നേറ്റം. പന്ത്രണ്ടാം റൗണ്ട പൂര്‍ത്തിയായി. ഇനിയുള്ള മണ്ഡലങ്ങളും യു.ഡി.എഫ് അനുകൂലമാണ്. 2019 ല്‍ ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തരൂര്‍ ജയിച്ചത്