തിരുവനന്തപുരം: ഓര്‍ഡര്‍ നല്‍കിയ 3000 ലഡു ബി.ജെ.പിക്ക് പാഴായി. തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന നേതാവാണ് ലഡുവിന് ഓര്‍ഡര്‍ ചെയ്തതായി അറിയിച്ചത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ജയിച്ചില്ലെങ്കിലും കേന്ദ്രത്തില്‍ ബിജെപി ഭരണം തുടരുമെന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ തന്നെ ലഡു പാഴാകില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്.
തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോഴാണ് ലഡു ഓര്‍ഡര്‍ ചെയ്തത്. രാജീവ് ചന്ദ്രശേഖര്‍ ഇടക്ക് ഏറെ മുന്നോട്ടുപോയെങ്കിലും തരൂര്‍ തിരിച്ചുപിടിച്ചു.
വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ പ്രധാന നേതാക്കള്‍ തിരുവനന്തപുരത്ത് തന്നെയുണ്ട്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നാല്‍ പുതിയ സംസ്ഥാന കാര്യാലയത്തിലാണ് ആഘോഷങ്ങള്‍ നടക്കുക. ചെണ്ട മേളം ഉള്‍പ്പെടെ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.