30.6 C
Saudi Arabia
Sunday, August 24, 2025
spot_img

അരീക്കോട് സ്വദേശി, റിയാദിൽ മരണപെട്ടു

റിയാദ് : മലപ്പുറം അരീക്കോട് സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് ഊർങ്ങാട്ടിരി കല്ലട്ടിക്കല്‍ സ്വദേശി കച്ചേരിപറമ്പില്‍ ഷാജിയെയാണ് (40) റിയാദ് സുല്‍ത്താനയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിതാവ്: അഹമ്മദ്‌, മാതാവ്: നഫീസ, ഭാര്യ: ജഷീല, മക്കള്‍: ഷെഹീം, ഷെഹസിൻ, ഇസ്ഹാൻ, ഫാത്തിമ ഹെൻസ, ഇനാറ ഹനിയ. മൃതദേഹം റിയാദില്‍ ഖബറടക്കും.

റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവർ നേതൃത്വത്തിൽ നടപടിക്രമങ്ങൾപൂർത്തിയാക്കിവരുന്നു.

Related Articles

- Advertisement -spot_img

Latest Articles