തൃശൂർ: കെ. മുരളീധരന്റെ അനുയായിയും ഡി സി സി സെക്രട്ടറിയുമായ സജീവൻ കുര്യച്ചിറയെ ഓഫീസിൽ കയ്യേറ്റം ചെയ്തു. ഡി സി സി അധ്യക്ഷനും അദ്ദേഹത്തിന്റെ അനുയായികൾക്കുമെതിരെയാണ് സജീവന്റെ പരാതി. വിഷയത്തിൽ ഉടൻ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് സജീവൻ കുര്യച്ചിറ ഡിസിസി ഓഫീസിൽ കുത്തിയിരിക്കുകയാണ്.
താൻ വെറുതെ കയറിവന്ന ആളല്ല, 14 വയസ് മുതൽ താൻ പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നുണ്ട്. ഡി സി സി പ്രസിഡന്റും കൂടെയുണ്ടായിരുന്നവരും ചേർന്നാണ് തന്നെ കയ്യേറ്റംചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
സജീവൻ കുര്യച്ചിറ ഡിസിസി ഓഫീസിലേക്ക് എത്തിയ സമയം ഡിസിസി പ്രസിഡെണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റംചെയുകയായിരുന്നു. തുടർന്ന് ഇരു പക്ഷത്തെയും അനുകൂലിക്കുന്നവർ എത്തി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.