23 C
Saudi Arabia
Saturday, April 11, 2026
spot_img

കേരളത്തിൽ ബലിപെരുന്നാൾ തിങ്കളാഴ്ച

കോഴിക്കോട്: കേരളത്തിൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരങ്ങൾ ലഭിച്ചതിന്റെ  അടിസ്ഥാനത്തിൽ ദുൽഹിജ്ജ ഒന്ന്  ശനിയാഴ്ചയായിരിക്കുമെന്നും അത് പ്രകാരം ബലി പെരുന്നാൾ ജൂൺ 17 തിങ്കളാഴ്ചയായിരിക്കുമെന്നും സംയുക്ത മഹല്ല് ഖാളിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി എന്നിവര് അറിയിച്ചു.

കാപ്പാട് മാസപ്പറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ തിങ്കളാഴ്ചയായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുള്ളക്കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരും  അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles