31.2 C
Saudi Arabia
Monday, August 25, 2025
spot_img

നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം; പാർട്ടിക്കറിയില്ലെന്ന് കോൺഗ്രസ്സ്

ന്യൂദൽഹി: നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാമെന്ന്  ഇന്ത്യാ മുന്നണി വാഗ്ദാനം ചെയ്തെന്ന ജെഡിയുവിൻ്റെ അവകാശവാദം തള്ളി കോൺഗ്രസ്. പ്രധാനമന്ത്രിയാകാൻ  നിതീഷ് കുമാറിനെ  ഇന്ത്യാ മുന്നണിസമീപിച്ചതായി പാർട്ടിക്ക് അറിയില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തെന്ന് ജനതാദൾ പറഞ്ഞിരുന്നു.  ഇന്ത്യാ മുന്നണിയുടെ ദേശീയ കൺവീനറാക്കാൻ വിസമ്മതിച്ചവർ ഇപ്പോൾ നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാനുള്ള വാഗ്ദാനങ്ങൾ നടത്തുകയാണെന്നായിരുന്നു (യുണൈറ്റഡ്) നേതാവ് കെസി ത്യാഗിയുടെ  ആരോപണം. കോൺഗ്രസും മറ്റ് പാർട്ടികളും നിതീഷ് കുമാറിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച ത്യാഗി ജെഡിയു ഇന്ത്യാ മുന്നണിയിലേക്ക് ഇനി  തിരിച്ചുവരില്ലെന്നും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles