40.6 C
Saudi Arabia
Monday, August 25, 2025
spot_img

മോദി സർക്കാർ അധികാരം കൈമാറുന്നത് കുടുംബങ്ങളിലേക്ക്-രാഹുൽ ഗാന്ധി

ന്യൂദൽഹി:  നരേന്ദ്രമന്ത്രി മന്ത്രിസഭയിൽ  കുടുംബവാഴ്ചയാണെന്ന്  കുറ്റപ്പെടുത്തി  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ  കുടുംബ പാരമ്പര്യവും അദ്ദേഹം എക്സിൽ കുറിച്ചു.

പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും തലമുറകളെ കുടുംബവാഴ്ചയെന്ന് വിളിച്ചവർ ‘സർക്കാർ കുടുംബങ്ങളിലേക്ക്’ അധികാരം കൈമാറുന്നതാണ് കാണുന്നത്. വാക്കിലും പ്രവൃത്തിയിലുമുള്ള ഈ വ്യത്യാസത്തെയാണ് നരേന്ദ്ര മോദി എന്നു വിളിക്കുന്നത്’– രാഹുൽ പരിഹസിച്ചു.

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമി, മാധവറാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യ, മുൻ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ, മുൻ അരുണാചൽ സ്പീക്കർ റിൻചിൻ ഖാരുവിന്റെ മകൻ കിരൺ റിജിജു, ഏക്നാഥ് ഷിൻഡെയുടെ മരുമകൾ രക്ഷാ ഖഡ്സെ, ചൗധരി ചരൺ സിങ്ങിന്റെ ചെറുമകൻ ജയന്ത് ചൗധരി,  ജയശ്രീ ബാനർജിയുടെ മരുമകൻ ജെ.പി.നഡ്ഡ, ഓം പ്രകാശ് പാസ്വാന്റെ മകൻ കമലേഷ് പാസ്വാൻ തുടങ്ങി മോദി മന്ത്രിസഭയിലെ 20 നേതാക്കളുടെ പേരുള്ള പട്ടികയാണ് രാഹുൽ എക്സിൽ പങ്കുവച്ചത്.

Related Articles

- Advertisement -spot_img

Latest Articles