പാലക്കാട്: പാലക്കാട് നിയമസഭ സീറ്റിൽ കെ. മുരളീധരൻ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണെന്നും ശ്രീകണ്ഠൻ പറഞ്ഞു.
കരുത്തനായ സ്ഥാനാർഥിയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് വരേണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശക്തമായ മുന്നൊരുക്കം തൃശൂരിൽ ഉണ്ടായില്ലെന്നും ഡി സി സി പ്രസിഡന്റിന്റെ ചുമതലയുള്ള ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.
മറ്റു കാര്യങ്ങൾ കെപിസിസി ഉപസമിതി അന്വേഷിക്കും. തൃശൂരിൽ എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.