തിരുവനന്തപുരം: കുവൈറ്റ് തീപിടുത്തിന്റെ പശ്ചാതലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി സര്‍ക്കാര്‍. കുവൈത്തിലലെ തീപിടിത്തത്തിൽ 11 മലയാളികൾ ഉൾപ്പടെ 50 ഓളം പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയത്. സമ്മേളനം നിർത്തിവെക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു. 14 , 15 തീയ്യതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു. നിയമസഭാ മന്ദിരത്തിലെ ആര്‍.ശങ്കരനാരാണയന്‍ തമ്പി ഹാളിലാണ് നാളെ സമ്മേളനത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.