30 C
Saudi Arabia
Monday, August 25, 2025
spot_img

കുവൈറ്റ് തീപിടുത്തം; മരണപ്പെട്ട ഇന്ത്യക്കാർക്ക് രണ്ട് ലക്ഷം രൂപ കേന്ദ്ര സഹായം

ന്യൂദല്‍ഹി:കുവൈറ്റിലെ  ലേബർ  ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം നല്‍കും. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം അപകടം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി.

സംഭവത്തില്‍  പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാർ  ചെയ്യുമെന്ന് അറിയിച്ചു.   ദുരിതാശ്വാസ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിനും വിദേശകാര്യ മന്ത്രാലയ വിഭാഗം ഉടന്‍ കുവൈത്തിലേക്ക് പോകണമെന്നും നിര്‍ദേശിച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Related Articles

- Advertisement -spot_img

Latest Articles