31.2 C
Saudi Arabia
Monday, August 25, 2025
spot_img

ഡോ. റഈസ്അലിയുടെ ജനാസ ഖബറടക്കി

ജിസാൻ: ജിസാൻ നാഷണൽ ഹയാത്ത് ആശുപത്രിയിലെ അനസ്തീഷ്യ സ്‌പെഷ്യലിസ്റ്റ്
ഡോ. റഈസ്അലിയുടെ ജനാസ ജിസാനിൽ ഖബറടക്കി. ഏഴു വർഷമായി ജിസാനിൽ സേവനം ചെയ്തു വരികയായിരുന്നു.  കഴിഞ്ഞ  മാസം ഒൻപതിന്നാണ് റഈസ്അലി  ഹോസ്പിറ്റലിൽ മരണപ്പെടുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഒരു മാസത്തിലേറെ ജിസാൻ ഹയാത്ത് ആശുപത്രി മോർച്ചറിയിലായിരുന്നു. ഇന്നാണ് ജനാസ റിലീസ് ആയി കിട്ടിയത്.  ജിസാൻ അമീർ തുർക്കി അൽ സുദേരി റോഡിലുള്ള ഖബറിസ്താനിൽ ജനാസ മറവ് ചെയ്തു.

ഐ സി എഫ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റ്യാടി ഐ സി എഫ് ജിസാൻ സെൻട്രൽ വെൽഫയർ സെക്രട്ടറി നാസർ കല്ലായി കെഎംസിസി നേതാക്കളായ ഷംസു പൂക്കോട്ടൂർ, അബ്ദുൽ ഗഫൂർ, നിഖിൽ എന്നിവർ നിയമ സഹായങ്ങൾക്ക് നേതൃത്വം നൽകി. റഈസിന്റെ മരണത്തെ തുടർന്ന് ദുബൈയിൽനിന്ന്  ജിസാനിലെത്തിയ റഈസിന്റെ സഹോദരൻ റഷീദ് അലി, ഭാര്യാ സഹോദരൻ റഹീം എന്നിവർക്ക് വേണ്ട സൗകര്യങ്ങൾ ഐ സി എഫ് ജിസാൻ സെൻട്രൽ കമ്മിറ്റി ചെയ്തു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി  റഈസിന്റെ അന്ത്യകർമ്മങ്ങൾക്ക് ഐ സി എഫ് ദാഇ മുസ്തഫ സഅദി ക്ലാരി, റഈസിന്റെ സഹോദരൻ റാഷിദ് അലി
എന്നിവർ നേതൃത്വം നൽകി.

ജനാസ നിസ്കാരത്തിന് സിറാജ് കുറ്റിയാടി, മുഹമ്മദ്‌ സാലിഹ് മഞ്ചേശ്വരം, നാസർ കല്ലായി, അബ്ദുള്ള സുഹ്രി തുടങ്ങിയവർക്ക്പുറമെ ഐ സി എഫ്, കെ എം സി സി, ജല, ഒഐസിസി തുടങ്ങി പ്രവാസി സംഘടനാനേതാക്കളും പ്രവർത്തകരുമുൾപ്പടെ വൻ ജനാവലി പങ്കെടുത്തു.

കോട്ടക്കൽ ആട്ടീരി പുത്തൂർ കമ്പ്രത്ത്  പുലിക്കോടൻ മുഹമ്മദ് അലിയുടെയും ജമീലയുടെയും മകനാണ്. എൻ കേ ഫരീജയാണ് ഭാര്യ മക്കൾ റയാൻ റഈസ്, ഹിദാ അലി

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

 

Related Articles

- Advertisement -spot_img

Latest Articles