41.9 C
Saudi Arabia
Monday, August 25, 2025
spot_img

കുവൈറ്റ് തീപിടുത്തം; മരിച്ചവരിൽ 23 മലയാളികളെന്ന് സ്ഥിരീകരകണം

കുവൈറ്റ്: കുവൈറ്റിലെ  മംഗഫിലിൽ ലേബർ ക്യാമ്പിലുണ്ടായ   തീപിടിത്തത്തിൽ 23 മലയാളികൾ മരിച്ചതായി കുവൈറ്റ്  അധികൃതർ സ്ഥിരീകരിച്ചു. മറ്റു  സംസ്ഥാനനങ്ങളിൽ നിന്നുള്ള  22 പേരുൾപ്പെടെ ആകെ 45 ഇന്ത്യക്കാർ മരിച്ചു എന്നാണ്  കുവൈറ്റ് പുറത്തുവിട്ട കണക്ക്. തീപിടുത്തത്തിൽ  26 മലയാളികൾ മരിച്ചതായി  അഭ്യൂഹമുണ്ടായിരുന്നു.  അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ചു നാട്ടിലെത്തിക്കാനാണു ശ്രമിക്കുന്നതെന്നു നോര്‍ക്ക സെക്രട്ടറി കെ.വാസുകി അറിയിച്ചു. വിമാനത്താവളത്തിൽ നിന്നും   മൃതദേഹങ്ങൾ വീടുകളിലേക്കെത്തിക്കാൻ കൊച്ചിയിൽ ആംബുലൻസുകൾ സജ്ജീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒൻപത് മലയാളികൾ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന്  നോര്‍ക്ക സിഇഒ അജിത് കോളശേരി പറഞ്ഞു.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകുന്നതിനു വിമാനം ക്രമീകരിക്കാൻ കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നിർദേശം നൽകി. ഇന്നലെ  പുലർച്ച നാലരയോടെയാണ് അപകടമുണ്ടായത്. ദുരന്തത്തിൽ ആകെ 49 പേരാണ്  മരിച്ചത്. സംഭവത്തെ തുടർന്ന് കെട്ടിട, കമ്പനി ഉടമകൾ, കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനായ ഈജിപ്തുകാരൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

മരണപ്പെട്ട മലയാളികൾ – 1. അരുൺ ബാബു (തിരുവനന്തപുരം), 2. നിതിൻ കൂത്തൂർ (കണ്ണൂർ), 3. തോമസ് ‌ഉമ്മൻ (പത്തനംതിട്ട), 4. മാത്യു തോമസ്‌‌ (ആലപ്പുഴ), 5. ആകാശ് എസ്.നായർ (പത്തനംതിട്ട), 6. രഞ്ജിത് (കാസർകോട്), 7. സജു വർഗീസ് (പത്തനംതിട്ട), 8. കേളു പൊന്മലേരി (കാസർകോട്), 9. സ്റ്റെഫിൻ ഏബ്രഹാം സാബു (കോട്ടയം), 10. എം.പി.ബാഹുലേയൻ (മലപ്പുറം), 11. കുപ്പന്റെ പുരയ്ക്കൽ നൂഹ് (മലപ്പുറം), 12. ലൂക്കോസ്/സാബു (കൊല്ലം), 13. സാജൻ ജോർജ് (കൊല്ലം), 14. പി.വി.മുരളീധരൻ (പത്തനംതിട്ട), 15. വിശ്വാസ് കൃഷ്ണൻ (കണ്ണൂർ), 16. ഷമീർ ഉമറുദ്ദീൻ (കൊല്ലം), 17. ശ്രീഹരി പ്രദീപ് (കോട്ടയം), 18. ബിനോയ് തോമസ്, 19. ശ്രീജേഷ് തങ്കപ്പൻ നായർ, 20. സുമേഷ് പിള്ള സുന്ദരൻ, 21. അനീഷ് കുമാർ ഉണ്ണൻകണ്ടി, 22. സിബിൻ തേവരോത്ത് ഏബ്രഹാം, 23. ഷിബു വർഗീസ്

Related Articles

- Advertisement -spot_img

Latest Articles