തിരുവനന്തപുരം: ലോക കേരള സഭ ഭൂലോക തട്ടിപ്പായി മാറി യെന്ന് കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇപ്പോൾ സിപിഎമ്മിന്റെ പിരിവു യന്ത്രം മാത്രമാണ് ലോക കേരള സഭ. ലോക കേരള സഭാംഗങ്ങളെ ഉപയോഗിച്ചാണ് സിപിഎം വിദേശ രാജ്യങ്ങളിൽ നിന്നും വൻ തോതിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിച്ചത്.
സഭാംഗങ്ങളിൽ അധികവും വിദേശങ്ങളിലെ സിപിഎം ആഭിമുഖ്യമുള്ള കടലാസു സംഘടനകളുടെ പ്രതിനിധികളോ സിപിഎം ഫ്രാക്ഷൻ നോമിനികളോ ആണ് . മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർക്ക് ദക്ഷിണ നൽകിയാണ് ചില പ്രാഞ്ചിയേട്ടൻമാർ സഭാംഗത്വം നേടിയിട്ടുള്ളത്.