കൊച്ചി: കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തി. ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങലാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിനു വേണ്ടി മൃതദേഹങ്ങളിൽ വെളുത്ത പുഷ്പങ്ങൾ അർപ്പിച്ചു.
കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, കീർത്തി വർധൻ സിങ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സംസ്ഥാന മന്ത്രിമാർ, തമിഴ്നാട് വേണ്ടി മന്ത്രി കെ.എസ്.മസ്താൻ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും ആദരാഞ്ജലി നേർന്നു. പിന്നീട് ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ മൃതദേഹങ്ങളുമായി വീടുകളിലേക്ക് അവസാന യാത്ര. 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണു കൊച്ചി വിമാനത്താവളത്തിലെത്തിയത്.