കോഴിക്കോട്: മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കെഎസ്യു പ്രത്യക്ഷ പ്രതിഷേധത്തിലേക്ക്. സംസ്ഥാന വ്യാപകമായി കെ എസ് യൂ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
ശനിയാഴ്ച കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്നില്‍ സൂചനാ ഉപവാസ സമരം പ്രതിഷേധങ്ങളുടെ തുടക്കമായിരികുമെന്നും അദ്ദേഹം അറിയിച്ചു. പിണറായി സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസനയമാണ് മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് കാരണം.
ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്ന തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും വിദ്യാര്‍ഥികളുടെ മേല്‍ അമിത പഠനഭാരം അടിച്ചേല്‍പ്പിക്കരുതെന്നും കെഎസ്യു ആവശ്യപ്പെട്ടു



