മക്ക: ഐക്യത്തിൻ്റെയും അനുകമ്പയുടെയും ശ്രദ്ധേയമായ സന്ദേശവുമായി അൽ-സമാസിമ കമ്പനിയിലെ വനിതാ ടീമുകൾ. വിശുദ്ധ ഭൂമിയിലെ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്ന തീർഥാടകർക്ക് സംസം വെള്ളത്തിന്റെ ബോട്ടിലുകൾ എത്തിച്ചു കൊടുത്താണ് ഈ വനിതാ പ്രവർത്തകർ സേവനത്തിന്റെ പുതിയ മാതൃകകൾ തീർത്തത്.
കാരുണ്യത്തിൻ്റെയും ഐക്യത്തിൻ്റെയും സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം കൈമാറുന്നതിലൂടെ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് സംഘാടകർ അറിയിച്ചു.
ഹജ്ജ് കാലയളവിൽ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് മാനസികവും ധാർമ്മികവുമായ പിന്തുണ നൽകാനും അവർക്ക് ആശ്വാസം നൽകാനും ഇതുമൂലം സാധിക്കും. ഹജ്ജ് തീർഥാടകർക്ക് സേവനം നല്കാനും ഹജ്ജ് കർമ്മങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും “ഹാൻഡ് ഇൻ ഹാൻഡ്” സംരംഭം വഴിയൊരുക്കുന്നു.