ഫ്ലോറിഡ: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിൽ നിന്നും പാക്കിസ്ഥാൻ പുറത്തായി. മഴയെ തുടർന്നു യുഎസ്-അയർലൻഡ് മത്സരം ഉപേക്ഷിച്ചതോടെയാണ് സൂപ്പർ എട്ട് കാണാതെ പാക്കിസ്ഥാന് പുറത്ത് പോകേണ്ടിവന്നത്.
ഇന്നത്തെ മൽസരം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് എയില്‍നിന്ന് യുഎസ് ഇന്ത്യയ്ക്കൊപ്പം സൂപ്പര്‍ എട്ടിലെത്തി. നാലു കളികളില്‍ നിന്ന് അഞ്ചു പോയിന്റോടെയാണ് യുഎസിന്റെ സൂപ്പര്‍ എട്ട് പ്രവേശനം.
പാക്കിസ്ഥാനോപ്പം കാനഡയും അയര്‍ലന്‍ഡും ഗ്രൂപ്പ് എയിൽനിന്നു സൂപ്പർ എട്ട് കാണാതെ പുറത്തായി.