28.8 C
Saudi Arabia
Monday, July 7, 2025
spot_img

കാഫിർ പ്രയോഗം സി പി എമ്മിന്റെ വ്യാജ നിർമിതി; മതത്തിന്റെ പേരിൽ നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം-ഷാഫി പറമ്പിൽ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദ വിഷയത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ. സി.പി.എം. ഉപയോഗിച്ച വ്യാജ നിർമ്മിതിയാണ്  കാഫിർ പ്രയോഗം.  മതത്തിന്റെ പേരിൽ കള്ളികൾക്കുള്ളിലാക്കി നാടിനെ ഭിന്നിപ്പിക്കാനുള്ള ഹീനശ്രമമാണ് വടകരയിൽ നടന്നതെന്നും കോൺഗ്രസ് നേതാവും നിയുക്ത വടകര എം.പിയുമായ ഷാഫി പറമ്പിൽ പറഞ്ഞു.

പൊതുപ്രവർത്തകൻ എന്ന നിലക്ക്  എന്റേയും ഈ നാടിൻ്റെ ഐക്യത്തിന്റേയും മുഖത്ത് ആഞ്ഞ് വെട്ടാൻ സി.പി.എം. ഉപയോഗിച്ച വ്യാജ നിർമ്മിതിയാണ് കാഫിർ പ്രയോഗം. ഇത് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും  ബോധ്യപ്പെട്ടു. ഒരു മതത്തിൻ്റെ പേരിൽ ഞങ്ങളെയൊക്കെ കള്ളികൾക്കുള്ളിലാക്കി നാടിനെ ഭിന്നിപ്പിക്കാനുള്ള ഹീന ശ്രമമാണ് വടകരയിൽ നടന്നത്. വ്യാജ നിർമ്മിതിയുടെ  ഉറവിടം സി.പി.എം. തന്നെയായിരുന്നുവെന്ന് തെളിഞ്ഞു. കെ.കെ. ലതിക ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ടവർ ഇത് പ്രചരിപ്പിച്ചു- ഷാഫി പറമ്പിൽ പറഞ്ഞു.

ഇതിനെതിരെ പ്രതികരിക്കാൻ സി.പി.എം പ്രവർത്തകർ  തയ്യാറാവണം. എന്നോട് മാപ്പ് പറയേണ്ട അവശ്യമിമില്ല. എനിക്ക് ഈ നാട്ടിലെ ജനങ്ങൾ തന്ന സംരക്ഷണമുണ്ട് .ജനങ്ങൾ അവർക്ക് കൊടുത്ത മറുപടി ധാരാളം മതി എനിക്ക്. വ്യാജ സ്ക്രീൻഷോട്ട് സത്യമാണെന്ന്  വിശ്വസിച്ച സി.പി.എമ്മുകാരോടെങ്കിലും ഇവർ മാപ്പ് പറയുമോ?  ഫേസ്ബുക്ക് നോഡൽ ഓഫീസർക്കെതിരെ കേസെടുത്ത പോലീസ്  എന്ത് കൊണ്ട് ഇത് കള്ളമാണെന്നറിഞ്ഞിട്ടും പ്രചരിപ്പിച്ചവർക്കെതിരേ കേസെടുക്കുന്നില്ല?

‘സാങ്കേതിക വിദ്യയിൽ ഉള്ള ആത്മവിശ്വാസമല്ല, ഫേസ്ബുക്ക് കനിഞ്ഞാലെ ഉത്തരവാദിത്തപ്പെട്ടവരെ കണ്ടെത്താനാകൂ എന്ന പോലീസ് വാദത്തിന് കാരണം.  മറിച്ച് പ്രതികൾ ആരെന്ന് പോലീസിനും സി.പി.എമ്മിനും അറിയാവുന്നതുകൊണ്ട് അവരെ രക്ഷിക്കാൻ ഉള്ള അവസാന ശ്രമമാണത്. ഗ്രൂപ് അഡ്മിനും  ഇത് പ്രചരിപ്പിച്ച കെ.കെ. ലതികക്കും അറിയില്ലേ, ഇത് എവിടുന്ന് കിട്ടിയെന്ന്.’ -ഷാഫി തുടർന്നു.

‘നിയമ പോരാട്ടം തുടരും രാഷ്ട്രീയമായി തുറന്നുകാട്ടിക്കൊണ്ടേയിരിക്കും. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ഈ നാടിന് അറിയണം. അജ്ഞാത ഉറവിടമാണെങ്കിൽ ആ സ്ക്രീൻ ഷോട്ട് വെച്ച് ‘എന്ത് വർഗീയത ആണെടോ പ്രചരിപ്പിക്കുന്നത്’ എന്ന ചോദ്യം  കണ്ണാടിയുടെ മുമ്പിൽ നിന്ന് നിങ്ങൾ ചോദിക്കണം.

Related Articles

- Advertisement -spot_img

Latest Articles