26.2 C
Saudi Arabia
Tuesday, March 24, 2026
spot_img

അവസാനിക്കാത്ത ആകാശച്ചതികൾ; ഐസിഎഫ് ജനകീയ സദസ്സ് സംഘടിപ്പിച്ചു.

ഹായിൽ: നിരന്തരമായി പ്രവാസികളെ ചുഷണം ചെയ്യുന്ന ഏയർലൈൻസുകളുടെ സമീപനങ്ങൾക്കെതിരെ ഐ സി എഫ് സെമിനാർ. പ്രവാസി സമൂഹം നിരന്തരം മുറവിളി കുട്ടിയിട്ടും ഇതിന്  പരിഹാരം  കാണാനുള്ള ആത്മാർത്ഥമായ ഒരു പരിശ്രമവും ബഹുജന രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ അടുത്തു നിന്നോ ഭരണപ്രതിപക്ഷ പാർട്ടികളിൽ നിന്നോ ഉണ്ടായിട്ടില്ലെന്നും അവസാനിക്കാത്ത ആകാശച്ചതികൾ എന്ന ശീർഷകത്തിൽ ഐ സി എഫ് ഹായിൽ സെന്റ്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകിയ സഭ അഭിപ്രായപ്പെട്ടു.

ഫ്ലൈറ്റുകൾ സ്ഥിരമായി ക്യാൻസൽ ചെയ്യപ്പെടുകയും, യാത്രകൾ റദ്ദാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിപ്പോഴുള്ളത്.  വരും ദിവസനങ്ങളിൽ  എയർ ഇന്ത്യാ എക്സ്പ്രസ് ഉൽപ്പെടെ പല വിമാനങ്ങളുടെയും റദ്ദാക്കിയ ഒരു വലിയ ലിസ്റ്റ് തന്നെ പ്രസിദ്ധികരിച്ചിട്ടുണ്ട്.  ഇത് കാരണം കൃത്യമായി ഇവിടെ എത്താൻ കഴിയാതെ ജോലി നഷ്ടപ്പെടുന്നവരും, വിസ സ്റ്റാമ്പ് ചെയ്യാൻ കഴിയാതെവന്നവരും, ശരിയായ ചികിൽസ ലഭിക്കാതെയും,നാട്ടിൽ ചികിൽസക്ക് എത്താൻ കഴിയാത്തവരും, അപ്പോയിൻറ്റ് മെൻറ്റ് നഷ്ടപ്പെട്ടവരും, ഉറ്റവരുടെ വിവാഹ, മരണ തുടങ്ങിയ ചടങ്ങുകൾ മുടങ്ങിയവരും ഏറെയാണ്.

പ്രവാസികൾ നേരിടുന്ന ഇത്തരം ദുരിതങ്ങളുടെ  പശ്ചാത്തലത്തിലാണ് ഐ സി എഫിന്റെ നേത്രത്വത്തിൽ ഈ പ്രതിസന്ധിയെ നേരിടുന്നതിന് വേണ്ടിയുളള ബോധവൽക്കരണത്തിനും നിയമ നടപടികൾക്കും മുന്നിട്ടിറങ്ങിയത്. ഗൽഫിലെ വിവിധ സെൻട്രലുകളിൽ നടക്കുന്ന ബോധവൽക്കരണ കാംമ്പയിന്റെ ഭാഗമായി ഐ സി എഫ് ഹായിൽ സെൻട്രൽ സംഘടിപ്പിച്ച ജനകിയ സദസ്സ് ഹായിൽ അൽ ഹബീബ് ഓഡിറ്റോറിയത്തിൽ നടന്നു.

സെൻട്രൽ ഫിനാൻസ് സെക്രട്ടറി മുനീർ സഖാഫി വെണ്ണക്കോട് ഉൽഘാടനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ച പരിപാടി സെൻട്രൽ പ്രസിഡൻറ്റ് ബഷീർ സഅദി കിന്നിംഗറിന്റെ അദ്ധ്യക്ഷ്യതയിൽ മാധ്യമ പ്രവർത്തകൻ അഫ്സൽ കായംകുളം മുഖ്യപ്രഭാഷണം നടത്തി. ചാൻസ അബ്ദുൽ റഹ്മാൻ (സാമുഹിക പ്രവർത്തകൻ )ബാപ്പു എസ്റ്റേറ്റുമുക്ക് ( കെ എം സി സി ) ഖൈദർ അലി (ഒ ഐ സി സി ) ഹമിദ് സഖാഫി കാടാച്ചിറ ( ഐ സി എഫ്) അബ്ദുൽ സത്താർ പുന്നാട് ( ബെസ്റ്റ്‌ വേ ഡ്രൈവേഴ്സ് ) രജീസ് ഇരിട്ടി ( പ്രവാസി കുട്ടായ്മ) റഷിക്ക് വിളയൂർ (രിസാല സ്റ്റഡി സർക്കിൽ ) തുടങ്ങിയവർ സംസാരിച്ചു. ബഷീർ നെല്ലളം സ്വാഗതവും ബാസിത്വ് മുക്കം നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles