ഹായിൽ: ഹായിൽ സനയ്യയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ ബക്കാലം സ്വദേശി രാജീവൻ മരണപ്പെട്ടു. കഴിഞ്ഞ ഒൻപത് വർഷക്കാലമായി ഫർണിച്ചർ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ശമ്പള കുടിശ്ശികയും മറ്റുമായി സ്പോൺസറിൽ നിന്നും ലഭിക്കാനുള്ള വലിയ തുക കോടതി വിധി പ്രകാരം രാജീവന് കിട്ടാനുണ്ടായിരുന്നു. അതുവാങ്ങി നാട്ടിൽ പോകാൻ കാത്തിരിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഇന്ന് രാവിലെ നെഞ്ച് വേദനയെ തുടർന്ന് ഹായിലിലെ കിംങ്ങ് ഖാലിദ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. മാതാവും,ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.
നിയമ നടപടികൾ പുർത്തികരിക്കാൻ ഹായിൽ നവോദയ പ്രവർത്തകരും സാമുഹിക പ്രവർത്തകൻ ചാൻസ അബ്ദുൽ റഹ്മാനും രംഗത്തുണ്ട്.
റിപ്പോർട്ട് – അഫ്സൽ കായംകുളം.